കഴിഞ്ഞ ദിവസം എന്റെ പിറന്നാള്‍ ആയിരുന്നു..കുംഭമാസത്തിലെ മകം. ദൈവമേ എനിക്ക് 31 വയസ്സായി.. :( അത് 13 ആയെങ്കില്‍ എന്ന് ഞ്യാന്‍ ആഗ്രഹിച്ചു,
കുട്ടിയായിരിക്കുമ്പോ എനിക്ക് കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു.....
അന്നൊക്കെ ഒരു വര്ഷം തുടങ്ങുക എന്ന് പറഞ്ഞാലേ ജൂണ്‍ മാസം തൊട്ടാണ് എന്നാണ് എന്റെ വിചാരം . സ്കൂളില്‍ പഠിക്കുമ്പോ എന്നാണോ സ്കൂള്‍ തുറക്കുന്നെ അന്ന് തൊട്ടാണ് ആ വര്ഷം തുടങ്ങുനെ...അപ്പൊ എല്ലാ ജൂണ്‍ ആകുമ്പോഴും ഞ്യാന്‍ അമ്മയോട് ചോതിക്കും ഈ വര്ഷം എന്നാ എന്റെ പിര്നന്നാല്‍ എന്ന്. അപ്പൊ അമ്മ പറയും.. ഈ വര്ഷം ഇനി ഇല്ല..അടുത്ത വര്‍ഷമേ ഉള്ളു എന്ന്..സത്യം പറഞ്ഞാല്‍ അന്ന് എനിക്കത് മനസ്സിലായില...ഞ്യാന്‍ ആലോചിച്ചു കൊണ്ടിരുന്നു..വര്‍ഷത്തില്‍ ഒരിക്കല്‍ പിറന്നാള്‍ വരുന്നതല്ലേ ....പിന്നെ എന്ത് കൊണ്ട് എനിക്ക് മാത്രം വരുന്നില്ല..കാരണം ചേച്ചീടെ പിറന്നാള്‍ ഒക്ടോബര്‍ ആണ്. അത് അപ്പൊ ആ വര്ഷം തന്നെയാണ്....
പിന്നെ ഒരു ഒന്നാം ക്ലാസ്സ് ഒക്കെ ആയപ്പോള്‍ മനസിസ്ലായി....എന്റെ കുഴപ്പം ആണ്. പിന്നെ പിന്നെ, ഡിസംബര്‍ ആകുമ്പോ പുതിയ കലണ്ടര്‍ മേടിക്കും..അദ്ദ്യം നോക്കുന്നെ എന്റെ പിറന്നാള്‍ എന്നാണ് എന്ന്..അപ്പൊ എന്റെ പിറന്നാളിന്ടെ ഡേറ്റില്‍ എഴുതിട്യിടുണ്ടാവും ചോറ്റാനിക്കര മകം. ..' അതെന്താണാവോ'
അപ്പൊ അമ്മ പറഞ്ഞു ..നിന്ടെ പിറന്നാളിന്ടെ അന്നാണ് ചോറ്റാനിക്കര എന്നൊരു അമ്പലത്തിലെ ഉത്സവം..അത് കേരളത്തില്‍ എവിടെയാണോ ആണ്.. . എന്തായാലും എനിക്കതങ്ങ് ഇഷ്ടപ്പെട്ടു .. എന്റെ പിറന്നാളിന്ടെ അന്ന് എന്തോ ഒരു പ്രതെകത ഉണ്ടല്ലോ.. ചേച്ചീടെ പിറന്നാളിന് അങ്ങനെ ഒരു പ്രത്യേകത ഇല്ല. കൊള്ളാം!!!!!!!
വലുതായപ്പോ ഈ ചോറ്റാനിക്കര ഒരിക്കലെങ്ങിലും പോകണം എന്നൊരു ആഗ്രഹം തോന്നാന്‍ തുടങ്ങി.. എങ്ങനെ പോകും.. അരുമന എവിടെ കിടക്കുന്നു..ചോറ്റാനിക്കര എവിടെ കിടക്കുന്നു....
എന്നിട്ടും എനിക്ക് ചോറ്റാനിക്കര വന്നു തൊഴാനുള്ള ഭാഗ്യം ഉണ്ടായി..ഒന്നല്ല ..പലപ്രാവശ്യം....ദൈവത്തിന്ടെ ഓരോ വികൃതികള്‍...
ഇനി ചോറ്റാനിക്കര മകം കൂടി തൊഴണം..അതും ദൈവം എനിക്കൊരു അവസരം തരും..
