Wednesday, July 24, 2013

വേർപാട്‌



ജീവിതത്തിൽ  നമ്മൾ ഒരുപാടു  പ്രയാസങ്ങളും വിഷമങ്ങളും അഭിമുഘീകരിക്കാറുണ്ട്. പക്ഷെ നമ്മുടെ പ്രിയപെട്ടവരുടെ മരണം ഉണ്ടാക്കുന്ന ആഘാതം വലുതാണ്. അത് അനുഭവിച്ചാലേ അറിയൂ.

അച്ഛന്റെ മരണം... ജീവിതത്തിലെ ഏറ്റവും വല്യ ആഘാതം അതാണ്..
..അച്ഛൻ ഒരിക്കലും അച്ഛന് വേണ്ടി ജീവിച്ചിട്ടില്ല. സഹോദരങ്ങളെയും അമ്മയെയും ഇത്ര സ്നേഹിച്ചിട്ടുള്ള വേറെ ഒരാളെ കണ്ടിട്ടില്ല. അച്ഛന്ടെ സഹോദരങ്ങളുടെ വിഷമം അച്ഛന്ടെയും വിഷമം ആയിരുന്നു. ഒരു 35 വയസ്സായപ്പോ തന്നെ അച്ഛന് ഷുഗർ വന്നു..അതൊന്നും അച്ഛന് ഒരു വിഷയം ആയിരുന്നില്ല. ജനിച്ചാൽ എന്നായാലും മരിക്കും. അങ്ങനെ പറയുന്ന ഒരാളായിരുന്നു അച്ഛൻ.
ഒരിക്കലും മരുന്ന് മുടങ്ങാതെ കഴിക്കില്ല. പഥ്യം നോക്കില്ല..പായസം ഒക്കെ അച്ഛന്ടെ പ്രിയപെട്ട വിഭവങ്ങള ആയിരുന്നു.

പക്ഷെ വൃക്ക രോഗം  ഉണ്ടായപ്പോ തൊട്ടു അച്ഛൻ പേടിച്ചു തുടങ്ങി..അത് കഴിഞ്ഞു മരുന്നും checkup  ഉം ഒക്കെ മുടങ്ങാതെ നടത്തി. പക്ഷെ അപ്പോഴേക്കും വൈകി പോയി ..ഒരുപാടു…. 

നിമോണിയുടെ രൂപത്തിലെത്തിയ മരണം..

മരിക്കുന്നതിനു ഒരു 10-12 ദിവസം മുൻപ് എന്റെ കൈ പിടിച്ചു അച്ഛൻ പറഞ്ഞത് ഇന്നും എന്റെ ചെവിയില് മുഴങ്ങുന്നു.. 'ഞാൻ രക്ഷപെടില്ല അല്ലെ പിള്ളാ.. ഇത് എന്നെയും കൊണ്ട് തന്നെ പോകും..' എന്നിട്ട് അച്ഛൻ കരയുകയിരുനു... ഞാൻ പറഞ്ഞു..'ശരിയാകും അച്ഛാ..മരുന്നൊക്കെ  കഴിക്കുമ്പോ കുറെ കുറയും,..' പക്ഷെ അച്ഛൻ ഇല്ല എന്നാ രീതിയിൽ തലയാട്ടി. അച്ഛൻ മരണത്തെ മുന്നില് കണ്ടു തുടങ്ങി എന്നെനിക്കു  തോന്നി.
അച്ഛൻ മരിക്കുമ്പോ ഞാൻ വൈക്കത്തായിരു്നു. അച്ഛന്റെ മരിക്കുമ്പോ അടുത്തുണ്ടായില്ലല്ലോഎന്നോർത്ത് ഞാൻ ഇന്നും  ദുഖിക്കുന്നു.
കണ്ണാടി കൂടിൽ കിടക്കുന്ന അച്ഛന്ടെ രൂപം മരണം വരെ എനിക്ക് മറക്കാൻ സാധിക്കില്ല…. മരണത്തെ ഭയപ്പെട്ട അച്ഛൻ..എങ്ങനെ അച്ഛൻ  മരണത്തിനു കീഴടങ്ങി.!!!!!!!!!!
(തുടരും )

Tuesday, March 12, 2013

പുറപ്പാട്





ഞാന്ഒന്നാം ക്ലാസ്സില്പഠിക്കുമ്പോഴാണ് TV വീട്ടില്മേടിക്കുന്നെ. ഒരു Black  & White  Dyanora  TV  ആയിരുന്നു മേടിച്ചത്.   അപ്പൊ വേറെ TV   ഉള്ള വീടുകള്ഒന്നും അങ്ങനെ ഇല്ല.  അന്നൊക്കെ sunday രാമായണം ഉണ്ട് രാവിലെ. അതൊക്കെ കാണാന്അടുത്തുള്ള കുറെ ആള്ക്കാര്വരും.

ദൂരദര്ശനില്ഒരു പ്രോഗ്രാം ഉണ്ട് 'തിരനോട്ടം' . ഒരു ആഴ്ചതെ പരിപാടികള്ആണ് പറയുന്നേ.. അപ്പൊ ആഴ്ച ഇടുന്ന സിനിമയും പറയും. എന്റെ ചേച്ചിയുടെയും കുറച്ചു കൂട്ടുകാരൊക്കെ (വീടിനടുതുള്ളവര്‍)  സിനിമ കാണാന്വരാറുണ്ട്... മിനി, നിഷ..അങ്ങനെ കുറച്ചു പേര്‍..

സിനിമ ഏതാണെന്ന് അറിയുമ്പോ അതിനെ കുറിച്ചൊരു introduction  ഞങ്ങല്ടെ  വക ഉണ്ടാവും.  ചിത്രഭൂമി ഒക്കെ വായിക്കുന്നത് കാരണം മിക്കവാറും എല്ലാ  സിനിമയെ കുറിച്ചും ഒരു ഐഡിയ ഉണ്ട്. .. വേറെ ആര്ക്കും ഞങ്ങല്ടെ  അത്ര GK  ഇല്ല.. (സിനിമയെ കുറിച്ച്  )….പിന്നെ ചിത്രഗീതം കാണുമ്പോ പാട്ടിന്റെ സ്റ്റൈല്ഒക്കെ വെച്ച് ഒരു ഐഡിയ കിട്ടും സിനിമയെ കുറിച്ച് .

അങ്ങനെ ഒരിക്കല്തിരനോട്ടത്തില്  പറഞ്ഞ സിനിമ ആണ് 'പുറപ്പാടു'
അതിലെ പാട്ട് മാത്രം അറിയാം..അഞ്ഞലൂഞ്ഞല്‌..........(http://www.youtube.com/watch?v=g2shjnag5gA)
 കഥ ഒന്നും അറിയില്ല..മമൂട്ടി, സിതാര, സായി കുമാര്‍ , പാര്വതി ഒക്കെ ഉണ്ടെന്നും അറിയാം.

ആ പാട്ട് രംഗത്തില്‍  കാണുന്നെ.. സിതാര ഒരു കുഞ്ഞിനെ തൊട്ടിലാട്ടുന്നു. .. സായി കുമാര്‍ അടുത്ത് നിക്കുന്നു..ഇത് കണ്ടു പാര്‍വതി ഓര്‍ക്കുന്നെ ആണ് മമ്മൂട്ടിയും  പാര്‍വതിയും  കൂടി കുട്ടിയെ തോട്ടില്‍ ആട്ടുന്നതായിട്ടു...

അപ്പൊ എന്ടെയും ചേച്ചീടെയും  മനസ്സില്ഒരു കഥ പൊട്ടി മുളച്ചു..
ഞങ്ങള് മിനിയോടൊക്കെ പറഞ്ഞു.. ആഴ്ച പുറപ്പാടു ആണ്  സിനിമ.
നല്ല സിനിമ ആണ്. പാട്ടൊക്കെ കണ്ടിട്ടുണ്ട്..
അതില്സിതാരക്കും സായി കുമാറിനും കുട്ടി ഉണ്ട്..മമൂട്ടിക്കും പാര്വതിക്കും കുട്ടികളില്ല.. .അങ്ങനെ എന്തൊക്കെയോ ആണോ സംഭവങ്ങള്‍!!!...എല്ലാം ഓക്കേ... കഥ കേട്ടു  എല്ലാരും വിശ്വസിച്ചു..  ഞങ്ങളും  വിചാരിച്ചു അങ്ങനെ തന്നെയായിരിക്കും കഥ എന്ന്,

അങ്ങനെ ഞായരാഴ്ച   എത്തി.. വൈകുന്നേരമായി..എല്ലാരും സിനിമ കാണാന്  ഇരുന്നു.. മിനി , നിഷ ഒക്കെ ഇരിപ്പുണ്ട്. സിനിമ കാണാന്‍.

അദ്ദ്യം കാണുന്നെ ഏതോ ഒരു സ്ഥലം..അവിടെ ഉള്ളതാണ് മമൂട്ടി,   പാര്വതി ഒക്കെ..അവിടെ പിന്നെ വെള്ളപ്പൊക്കം ഉണ്ടാകുന്നതും..അവര് അവിടുന്ന് വേറെ സ്ഥലത്ത് പോകുന്നതും ഒക്കെ ആണ് കഥ.....ഓരോ യാത്ര ആണ്.. ...ആദ്യം ഒരു സത്യം  മനസ്സിലാക്കി. ഇവരാരും കല്യാണം കഴിഞ്ഞിട്ടില്ല!!!!!
ഞങ്ങല്ടെ  കഥയുമായി പുലബന്ധം പോലും ഇല്ല.

ഒരു കുട്ടിയെ കിട്ടുന്നതാണേല്‍  വഴിയില്നിന്നെങ്ങാണ്ട് ആണ്. ..അല്ലാതെ അവരുടെതോന്നുമല്ല.. എല്ലാം കൈവിട്ടു പോയി…..
ചുരുക്കത്തില്പറഞ്ഞാല്‍.. ഞങ്ങല്ടെ  കഥ വേറെ എവിടെയോ പോയി..സിനിമ വേറെ എങ്ങോട്ടോ പോയി......... അത് കഴിഞ്ഞു പിന്നീട് ഒരു സിനിമയെ കുറിച്ചും കഥ പറയുന്നേ പരിപാടി നിര്ത്തി ...

ഇന്നും ആ പാട്ട് എവിടെ കേട്ടാലും ആ കഥ ഓര്മ വരും!!!!

Wednesday, February 27, 2013

ചോറ്റാനിക്കര മകം



കഴിഞ്ഞ ദിവസം എന്റെ പിറന്നാള്‍ ആയിരുന്നു..കുംഭമാസത്തിലെ മകം. ദൈവമേ എനിക്ക് 31 വയസ്സായി.. :( അത് 13 ആയെങ്കില്‍  എന്ന് ഞ്യാന്‍ ആഗ്രഹിച്ചു,

കുട്ടിയായിരിക്കുമ്പോ  എനിക്ക് കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു.....

 അന്നൊക്കെ ഒരു വര്ഷം തുടങ്ങുക എന്ന് പറഞ്ഞാലേ ജൂണ്‍ മാസം തൊട്ടാണ് എന്നാണ് എന്റെ വിചാരം . സ്കൂളില്‍ പഠിക്കുമ്പോ എന്നാണോ സ്കൂള്‍ തുറക്കുന്നെ അന്ന് തൊട്ടാണ് ആ വര്ഷം തുടങ്ങുനെ...അപ്പൊ എല്ലാ ജൂണ്‍ ആകുമ്പോഴും ഞ്യാന്‍ അമ്മയോട് ചോതിക്കും ഈ വര്ഷം എന്നാ എന്റെ പിര്നന്നാല്‍ എന്ന്. അപ്പൊ അമ്മ പറയും.. ഈ വര്ഷം ഇനി ഇല്ല..അടുത്ത വര്‍ഷമേ ഉള്ളു എന്ന്..സത്യം പറഞ്ഞാല്‍ അന്ന് എനിക്കത് മനസ്സിലായില...ഞ്യാന്‍ ആലോചിച്ചു കൊണ്ടിരുന്നു..വര്‍ഷത്തില്‍ ഒരിക്കല്‍ പിറന്നാള്‍ വരുന്നതല്ലേ ....പിന്നെ എന്ത് കൊണ്ട് എനിക്ക് മാത്രം വരുന്നില്ല..കാരണം ചേച്ചീടെ പിറന്നാള്‍ ഒക്ടോബര്‍ ആണ്. അത് അപ്പൊ ആ വര്ഷം തന്നെയാണ്....

പിന്നെ ഒരു ഒന്നാം ക്ലാസ്സ്‌ ഒക്കെ ആയപ്പോള്‍ മനസിസ്ലായി....എന്റെ കുഴപ്പം ആണ്. പിന്നെ പിന്നെ, ഡിസംബര്‍ ആകുമ്പോ പുതിയ കലണ്ടര്‍ മേടിക്കും..അദ്ദ്യം നോക്കുന്നെ എന്റെ പിറന്നാള്‍ എന്നാണ്  എന്ന്..അപ്പൊ എന്റെ പിറന്നാളിന്ടെ ഡേറ്റില്‍ എഴുതിട്യിടുണ്ടാവും ചോറ്റാനിക്കര മകം. ..' അതെന്താണാവോ'

അപ്പൊ അമ്മ പറഞ്ഞു ..നിന്ടെ പിറന്നാളിന്ടെ അന്നാണ് ചോറ്റാനിക്കര എന്നൊരു അമ്പലത്തിലെ ഉത്സവം..അത് കേരളത്തില്‍ എവിടെയാണോ ആണ്.. . എന്തായാലും എനിക്കതങ്ങ് ഇഷ്ടപ്പെട്ടു .. എന്റെ പിറന്നാളിന്ടെ അന്ന് എന്തോ ഒരു പ്രതെകത ഉണ്ടല്ലോ.. ചേച്ചീടെ പിറന്നാളിന് അങ്ങനെ ഒരു പ്രത്യേകത ഇല്ല. കൊള്ളാം!!!!!!!

വലുതായപ്പോ ഈ ചോറ്റാനിക്കര ഒരിക്കലെങ്ങിലും പോകണം എന്നൊരു ആഗ്രഹം തോന്നാന്‍ തുടങ്ങി.. എങ്ങനെ പോകും.. അരുമന എവിടെ കിടക്കുന്നു..ചോറ്റാനിക്കര എവിടെ കിടക്കുന്നു....

എന്നിട്ടും എനിക്ക് ചോറ്റാനിക്കര വന്നു തൊഴാനുള്ള ഭാഗ്യം ഉണ്ടായി..ഒന്നല്ല ..പലപ്രാവശ്യം....ദൈവത്തിന്ടെ ഓരോ വികൃതികള്‍...

ഇനി ചോറ്റാനിക്കര മകം കൂടി തൊഴണം..അതും ദൈവം എനിക്കൊരു അവസരം തരും..

Wednesday, October 12, 2011

I am missing you..My Dad...

Parents are the most valuable asset in our life..We wont realise the value of them when they are with us..
But once we lost their love..care..we will realize..we have lost the most loving & caring person in our life..
Now I am also realizing that..Yes..I lost care, love from my father ..
Its very painful to face that situation....Many relatives passed away unexpectedly..But it didn't hurt me this much..
Whenever I think that I cant see my father again, cant hear his voice..cant able to talk..really i am missing a lot..

Monday, June 29, 2009

Friendship


Throughout my life I got only very few friends who are very close to me. The count would be less than 10. I am not able to keep in touch with my friends, which is my bad habit. If we don’t keep in touch, then that relations break in a few months.

I do remember all my friends of school and college. But I don’t have much contact with them.

I don’t get close to anyone easily. It takes some time for me to mingle with somebody.

But whenever anybody asks me about my close friend, only one face comes to my mind. That’s none other than Vidya. She was my room mate when I was working in Trivandrum. We were together only for 1 year. After that she went for job. But that 1 year we enjoyed a lot. Had lots of fun. Really unforgettable moments in my life....

I really felt the pain of being parted and loneliness when she went away from my life.

Now she is in Bangalore, but we still discuss everything happening in our life. Also our marriage dates were just 1 week difference. Hope our friendship will last for ever.

After that I didn’t tried to have strong relation with anyone since i didn’t want to have the same pain again (though I am very sensitive). But again got some good friends. One is suja who was my colleague in Trivandrum. More than a colleague she is like my elder sister. She used to care for me like a younger sister, scold me if i did anything wrong. Another best friend is Ashachechi. She was my room mate in Kochi. She is also like my elder sister.

Still having good friends....

Now I have my best friend, who is always with me, who cares me a lot...who loves me a lot...that’s CCPC:)